App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപെട്ട ബാസ്റ്റിൻ ജയിലിന്റെ തകർച്ച ഏതു വർഷം ആയിരുന്നു ?

A1789

B1790

C1791

D1792

Answer:

A. 1789

Read Explanation:

ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം

  • 1789 ജൂലൈ 14ന് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ കോട്ട വിപ്ലവകാരികളാൽ ആക്രമിക്കപ്പെട്ടു.
  • ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയെല്ലാമായിരുന്ന ബാസ്റ്റൈൽ കോട്ട പാരീസിന്റെ രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു.
  • ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ചയുടെ അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു.
  • വിപ്ലവകാരികൾ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
  • ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായി ബാസ്റ്റൈൽ കോട്ടയുടെ ആക്രമണത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നു
  • ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം കൂടിയായിരുന്നു അത്.
  • വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .
  • ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു. 

Related Questions:

ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് ?

ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു 

2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി 

3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു 

4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു 

 

' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
പൊതു കടം ഇല്ലാതാക്കാൻ ' സിങ്കിങ് ഫണ്ട് ' ആരംഭിച്ചത് ആരാണ് ?