Challenger App

No.1 PSC Learning App

1M+ Downloads
ബലിതർപ്പണ ചടങ്ങുകൾക്ക് പ്രസിദ്ധമായ തിരുവല്ലം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?

Aശാസ്താവ്

Bസുബ്രഹ്മണ്യൻ

Cശ്രീരാമൻ

Dപരശുരാമൻ

Answer:

D. പരശുരാമൻ

Read Explanation:

  • കേരളത്തിലെ ഏക പരശുരാമക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.
  • മഹാവിഷ്ണുവിൻറെ അവതാരമായ പരശുരാമനെ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിൽ തന്നെ ആണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്,എന്നാൽ കൈയിൽ താമരക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണു പ്രതിഷ്ഠയിൽ ഉള്ളത്‌
  • ഈ ക്ഷേത്രത്തിൽ പരശുരാമനോടൊപ്പം ശിവനും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നുണ്ട്.
  • ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസത്താൽ ദിവസവും ഇവിടെ ആയിരങ്ങൾ ബലിതർപ്പണ ചടങ്ങുകൾക്കായി വരാറുണ്ട്.
  • ക്ഷേത്രത്തിനകത്തുതന്നെ ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.

Related Questions:

തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടി കൊണ്ടുപോകുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?
മധുര മീനാക്ഷി ക്ഷേത്രം നിർമിച്ച രാജവംശം ഏതാണ് ?
'കുതിരമൂട്ടിൽ കഞ്ഞി' എന്ന വഴിപാട് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് നടത്തപ്പെടുന്നത് ?
ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ?
സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഏത് അനുഷ്ഠാനകലാരൂപമാണ് സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും അറിയപ്പെടുന്നത് ?