സോനു ഒരു ഗവേഷകനാണ്. സോനുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?
Aവ്യക്തി പാരസ്പര്യ ബുദ്ധിശക്തി
Bപ്രകൃതിബന്ധിത ബുദ്ധിശക്തി
Cആത്മദർശന ബുദ്ധിശക്തി
Dകായിക/ചാലക ബുദ്ധിശക്തി
Answer:
C. ആത്മദർശന ബുദ്ധിശക്തി
Read Explanation:
ബഹുതരബുദ്ധികൾ (Multiple Intelligences)
- ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
- 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു.
- അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ' (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും വാദിച്ചു.
-
- ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി
- വാചിക/ഭാഷാപര ബുദ്ധിശക്തി
- യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
- കായിക/ചാലക ബുദ്ധിശക്തി
- സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
- വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
- ആത്മദർശന ബുദ്ധിശക്തി
- പ്രകൃതിബന്ധിത ബുദ്ധിശക്തി
- അസ്തിത്വപരമായ ബുദ്ധിശക്തി
ആത്മദർശന ബുദ്ധിശക്തി / ആന്തരിക വൈയക്തിക ബുദ്ധി (Intra personal Intelligence)
- സ്വന്തം ശക്തിദൗർബല്യങ്ങൾ, വൈകാരിക ഭാവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി.
- സ്വന്തം കഴിവിനെ പരമാവധിയിലേക്ക് ഉയർത്താനും തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും ഈ ബുദ്ധി സഹായിക്കുന്നു.
- സ്വതന്ത്രമായി ചിന്തിക്കാനും തൻറെ നിലപാടുകൾ പ്രകടിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമർശനം നടത്താനും ഇത് സഹായിക്കുന്നു.
- ഗവേഷകൻ
- സൈദ്ധാന്തികൻ
- ദാർശനികൻ