Aറയട്ട്‌വാരി സമ്പ്രദായം
Bമഹൽവാരി സമ്പ്രദായം
Cസെമീന്ദാരി സമ്പ്രദായം
Dജാഗിർദാരി സമ്പ്രദായം
Answer:
C. സെമീന്ദാരി സമ്പ്രദായം
Read Explanation:
കാർഷികമേഖല
(Agricultural Sector)
കോളനി ഭരണകാലത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചായിരുന്നു.
ജനസംഖ്യയുടെ 85 ശതമാനത്തോളം പേർ ജീവിതോപാധിയായി പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിച്ചിരുന്നു.
കാർഷികമേഖലയിലെ മുരടപ്പിന് പ്രധാനകാരണം കോളനിഭരണകാലത്തെ വളരെ താഴ്ന്ന നിലയിലെ കാർഷികോല്പാദനക്ഷമത (Agricultural Productivity).
ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭൂവുടമാ സമ്പ്രദായമാണ് കുറഞ്ഞ കാർഷികോൽപ്പാദനക്ഷമതയുടെ പ്രധാനകാരണം
ബംഗാൾ പ്രവിശ്യയിൽ (നിലവിലെ കിഴക്കൻ സംസ്ഥാ നങ്ങൾ) നടപ്പിലാക്കിയ ഭൂഉടമാസമ്പ്രദായം സെമീന്ദാരി സമ്പ്രദായം
കൃഷിയിൽ നിന്നുള്ള ലാഭം കാർഷകർക്കല്ല മറിച്ച് ഇടനിലക്കാരായ സെമീന്ദാർമാർക്കാണ് ലഭിച്ചിരുന്നത്. എന്നാൽ കാർഷികമേഖലയിലെ പുരോഗതിക്കുവേണ്ടി കോളനി ഭരണകൂടമോ ഒന്നും ചെയ്‌തിരുന്നില്ല. കർഷകരിൽ നിന്ന് വൻതോതിൽ പാട്ടം പിരിച്ചെടുക്കുന്നതിൽ മാത്രമായിരുന്നു സെമീന്ദാർമാരുടെ ശ്രദ്ധ. വർദ്ധിച്ച പാട്ട ഭാരം കർഷകരുടെ ജീവിതം ദുസ്സഹമാക്കി.
ഈ സമ്പ്രദായപ്രകാരം സെമീന്ദാർ കൃത്യസമയത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം സെമീന്ദാർക്ക് ഭുമിയിന്മേലുള്ള അവകാശം നഷ്ടപ്പെടും. ആയതിനാൽ കൃഷിക്കാരുടെ സാമ്പത്തികാവസ്ഥയെ സെമീന്ദാർമാർ ഒരിക്കലും പരിഗണിച്ചിരുന്നില്ല.
കൂടാതെ പഴഞ്ചൻ സാങ്കേതികവിദ്യ, ജലസേചന സൗകര്യങ്ങളുടെ അഭാവം, രാസവളങ്ങളുടെ കുറഞ്ഞ ഉപയോഗം എന്നിവയും കാർഷികമേഖലയിലെ മുരടിപ്പിന് കാരണമായി.