App Logo

No.1 PSC Learning App

1M+ Downloads
ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളുടെ ശരിയായ ക്രമം തന്നിരിക്കുന്നതിൽ ഏതെന്ന് കണ്ടെത്തുക ?

Aപ്രവർത്തന ഘട്ടം , ബിംബന ഘട്ടം , പ്രതിരൂപാത്മക ഘട്ടം

Bപ്രതിരൂപാത്മക ഘട്ടം , ബിംബന ഘട്ടം , പ്രവർത്തന ഘട്ടം

Cബിംബന ഘട്ടം , പ്രതിരൂപാത്മക ഘട്ടം , പ്രവർത്തന ഘട്ടം ,

Dപ്രവർത്തന ഘട്ടം , പ്രതിരൂപാത്മക ഘട്ടം , ബിംബന ഘട്ടം

Answer:

A. പ്രവർത്തന ഘട്ടം , ബിംബന ഘട്ടം , പ്രതിരൂപാത്മക ഘട്ടം

Read Explanation:

ആശയരൂപീകരണ പ്രക്രിയ

  • ആശയരൂപീകരണ പ്രക്രിയയെ ബ്രൂണർ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
    1. പ്രവർത്തന ഘട്ടം (Enactive Stage)
    2. ബിംബന ഘട്ടം (Iconic Stage)
    3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)

1. പ്രവർത്തന ഘട്ടം (Enactive Stage)

  • പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
  • ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.

2. ബിംബന ഘട്ടം (Iconic Stage)

  • നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.

3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)

  • അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.

മൂർത്ത വസ്തുതകൾ ആദ്യവും ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ അർദ്ധ മൂർത്ത വസ്തുക്കൾ അതിനുശേഷവും തുടർന്ന് അമൂർത്ത വസ്തുക്കളും എന്ന ക്രമത്തിൽ പഠനാനുഭവങ്ങൾ ഒരുക്കുകയാണെങ്കിൽ ആശയരൂപീകരണം കൂടുതൽ ദൃഢമാകും.


Related Questions:

മനശാസ്ത്രത്തെ "മനസ്സിൻറെ ശാസ്ത്രം" എന്ന് വ്യാഖ്യാനിച്ച ജർമൻ ദാർശനികൻ ആരാണ് ?
പിയാഷെയുടെ അഭിപ്രായത്തിൽ ഏതു വികാസഘട്ടത്തിലാണ് ഒബ്ജക്റ്റ് പെർമനൻസ് എന്ന ബോധം വികസിക്കുന്നതായി പറയപ്പെടുന്നത് ?
ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നഭിപ്രായപ്പെട്ടത് ?
അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല എന്ന് അഭിപ്രായപ്പെട്ടത് ?
കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?