App Logo

No.1 PSC Learning App

1M+ Downloads
ബ്ലൂ പ്രിന്റ് ഉപയോഗിക്കുന്ന ശോധക രീതി ?

Aസിദ്ധി ശോധകം

Bനിദാന ശോധകം

Cപ്രവചന ശോധകം

Dസംരചന മൂല്യനിർണയം

Answer:

A. സിദ്ധി ശോധകം

Read Explanation:

സിദ്ധി ശോധകം

കുട്ടികളുടെ നേട്ടം ( എന്തു സിദ്ധിച്ചു) വിലയിരുത്തുന്ന ശോധകമാണ് സിദ്ധി ശോധകം.

ബ്ലൂ പ്രിന്റ് 

ചോദ്യം തയ്യാറാക്കുന്നതിനുളള ആസൂത്രണരൂപരേഖയാണ് ബ്ലൂപ്രിന്റ് അല്ലെങ്കില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍.

ബോധനോദ്ദേശങ്ങൾ, മാർക്ക്‌, ഉള്ളടക്കം എന്നിവ ബ്ലൂ പ്രിൻറ്ൽ ഉൾപ്പെടുന്ന ഘടകങ്ങളാണ്.

സിദ്ധി ശോധകത്തിൽ ബ്ലൂ പ്രിന്റ്  ഉപയോഗിക്കുന്നു.


Related Questions:

മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?
പലപ്രാവശ്യം ശ്രമിച്ചിട്ടും അധ്യാപക യോഗ്യതാ പരീക്ഷ പാസാകാൻ സാധിക്കാതെ വന്ന ഒരാൾ ഒടുവിൽ പറയുന്നത് അയാൾക്ക് അത് ആവശ്യമില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നാണ്. ഇവിടെ ആയാൾ സ്വീകരിച്ച യുക്തീകരണ ക്രിയാതന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി, കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജന തന്ത്രത്തിന് ഉദാഹരണമാണ്?
താഴെ പറയുന്നവയിൽ ഏതു രീതിയാണ് ഒരു നിശ്ചിത സമയത്ത് ഒരു വ്യക്തിയിൽ മാത്രം പ്രവർത്തിപ്പിച്ചു അതിലെ വ്യതിയാനങ്ങൾ അളക്കുന്നതിന് ഉപയോഗിക്കുന്നത് ?
പത്തുവയസുകാരനായ സൻജുവിന് ക്രിക്കറ്റ് ഒരു ഹരമാണ്. അവൻ നല്ല ഒരു ബാറ്ററും സ്പിൻ ബൗളറുമാണ്. ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ അവൻ സ്വയം പഠിക്കുകയും മുതിർന്ന കളിക്കാരുമായി കളിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൻ കേരള സ്റ്റേറ്റ് ജൂനിയർ ക്രിക്കറ്റ് ടീം കളിക്കാരനാണ്. ഇത് അവന്റെ സ്കൂളിന് അഭിമാനിക്കാവുന്ന കാര്യമാണ്. സ്കൂളിലെ എത് രേഖയിലാണ് സൻജുവിന്റെ പേര് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ?