App Logo

No.1 PSC Learning App

1M+ Downloads
ഭാഷാപരമായ ബുദ്ധി ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ് ?

Aബഹുമുഖ ബുദ്ധി സിദ്ധാന്തം

Bദ്വിഘടക സിദ്ധാന്തം

Cത്രിഘടക സിദ്ധാന്തം

Dഫാക്കൽറ്റി സിദ്ധാന്തം

Answer:

A. ബഹുമുഖ ബുദ്ധി സിദ്ധാന്തം

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)
ഭാഷാപരമായ ബുദ്ധി
  • എല്ലാ വ്യക്തികളിലും ഇതുണ്ടാവുമെങ്കിലും ഇതില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് നന്നായി എഴുതാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിയും.
  • സംവാദങ്ങള്‍ചര്‍ച്ചകള്‍സെമിനാറുകള്‍വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ്യാറാക്കല്‍പ്രഭാഷണംഅഭിമുഖം തുടങ്ങിയവ ഈ ബുദ്ധി വളരാന്‍ സഹായിക്കും. 

Related Questions:

Dude in mading in called :
നാഡീവ്യവസ്ഥയിൽ ബൗദ്ധിക ശേഷികൾ മസ്തിഷ്കത്തിന്റെ ഏതുഭാഗവുമായി ബന്ദപ്പെട്ടിരിക്കും?
സോനു ഒരു ഗവേഷകനാണ്. സോനുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് തരം ബഹുമുഖ ബുദ്ധിയാണ് ?
M.F. Husain was an Indian artist known for executing bold, vibrantly coloured narrative paintings in a modified Cubist style. As per Howard Gardner's theory of multiple intelligence, M. F. Husain demonstrates which type of Intelligence ?
ജയകൃഷ്ണൻ ഒരു നാവികനാണ് കുമാർ ഒരു ആർക്കിടെക്ടാണ് ഇവരിൽ കാണപ്പെടുന്നത് ഏതുതരം ബഹുമുഖ ബുദ്ധിയാണ് ?