ആൽപ്പോർട്ടിന്റെ വ്യക്തിത്വ സവിശേഷകങ്ങളുടെ വർഗ്ഗീകരണം:
- മുഖ്യ സവിശേഷകങ്ങൾ (Cardinal traits)
- മധ്യമ സവിശേഷകങ്ങൾ (Central traits)
- ദ്വിതീയ സവിശേഷകങ്ങൾ (Secondary traits)

മുഖ്യസവിശേഷകങ്ങൾ:

- വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളേയും സ്വാധീനിക്കുന്ന ഏറ്റവും പ്രബലമായ ഒരു സവിശേഷകമാണ്, മുഖ്യ സവിശേഷകങ്ങൾ.
- ഒരു വ്യക്തിയുടെ വിവിധ വ്യവഹാരങ്ങളിൽ മിക്കപ്പോഴും പ്രകടമാകുന്നതും, മേൽക്കൈ നേടുന്നതുമായ സ്വഭാവ സവിശേഷതയാണ്, മുഖ്യ സവിശേഷകങ്ങൾ.
വ്യക്തിത്വത്തെ സ്വാധീനിക്കുന്ന മുഖ്യ സവിശേഷകങ്ങൾ:
- ഭൂതദയ
- അക്രമരാഹിത്യം
- അഹിംസ
- സ്വേച്ഛാധിപത്യം
- ഫലിതബോധം
