ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണം അനുഭവപ്പെടുന്നത് എവിടെയായിരിക്കും ?
Aഭൂമധ്യരേഖയിൽ
Bധ്രുവപ്രദേശം
Cഅക്ഷാംശ രേഖകൾക്കിടയിൽ
Dഇവയൊന്നുമല്ല
Answer:
B. ധ്രുവപ്രദേശം
Read Explanation:
ഭൂമി ഒരു പൂർണ്ണ ഗോളമല്ല. ഇത് ധ്രുവങ്ങളിൽ അല്പം പരന്നതും ഭൂമധ്യരേഖയിൽ അല്പം വീർത്തതുമായ ഒരു ആകൃതിയാണ് (Obuate Spheroid).
അതിനാൽ, ധ്രുവങ്ങളിൽ ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരം ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ താരതമ്യേന കുറവാണ്.
ഗുരുത്വാകർഷണ ബലം ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിൽ ആയതിനാൽ, കേന്ദ്രത്തോട് അടുത്തിരിക്കുന്ന ധ്രുവങ്ങളിൽ ഗുരുത്വാകർഷണം കൂടുതലായി അനുഭവപ്പെടുന്നു.