Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്നു പ്രതിഫലിക്കുകയും, വികിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഇൻഫ്രാറെഡ് രശ്മികളിൽ ഒരു ഭാഗം, ഭൗമാന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ തടഞ്ഞു നിർത്തുന്നു. ഇതുമൂലം ഭൂമിയുടേയും, അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്നു. ഇതാണ് ---.

Aഹരിതഗൃഹപ്രഭാവം

Bഓസോൺ പാളി ക്ഷയിക്കൽ

Cമേഘ രൂപീകരണം

Dതാപഗതി വ്യതിയാനം

Answer:

A. ഹരിതഗൃഹപ്രഭാവം

Read Explanation:

ഹരിതഗൃഹ പ്രഭാവം (Green house effect):

  • സൂര്യപ്രകാശത്തിനോടൊപ്പം, അൾട്രാവയലറ്റ് രശ്മികളും, ഇൻഫ്രാറെഡ് രശ്മികളും ഭൂമിയിലെത്തുന്നു.

  • ഇൻഫ്രാറെഡ് രശ്മികൾ താപീയ വികിരണങ്ങളാണ്.

  • ഭൂമിയിൽ നിന്നു പ്രതിഫലിക്കുകയും, വികിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഇൻഫ്രാറെഡ് രശ്മികളിൽ ഒരു ഭാഗം, ഭൗമാന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ തടഞ്ഞു നിർത്തുന്നു.

  • ഇതുമൂലം ഭൂമിയുടേയും, അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്നു.

  • ഇതാണ് ഹരിതഗൃഹപ്രഭാവം (Green house effect).


Related Questions:

മൂലകങ്ങളുടേയും, സംയുക്തങ്ങളുടേയും നാമകരണം ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?
ഇപ്പോൾ കേരളത്തിലും വ്യാവസായിക ഗാർഹിക ആവശ്യങ്ങൾക്കായി എൽ.എൻ.ജി വിതരണം ചെയ്യുന്നത് ഏത് പദ്ധതി പ്രകാരമാണ്.
ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.

ഒരു ഹൈഡ്രോകാർബണിന്റെ നാമകരണത്തിന് പ്രധാനമായും പരിഗണിക്കേണ്ട ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലാമാണ് ?

  1. കാർബൺ ആറ്റങ്ങളുടെ എണ്ണം
  2. ഹൈഡ്രൊജൻ ആറ്റങ്ങളുടെ എണ്ണം
  3. കാർബൺ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം
  4. ഹൈഡ്രൊജൻ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം

    ചുവടെ നൽകിയിരിക്കുന്നവയിൽ ഹോമലോഗസ് ശ്രേണിയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

    1. അംഗങ്ങളെ പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു.
    2. ഭൗതികഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
    3. അംഗങ്ങൾ രാസഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
    4. അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം.