Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ പാളികളിലൊന്നായ മാന്റിലുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ കേന്ദ്രഭാഗം
  2. ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെയായി ആഴമുണ്ട്
  3. ഏറ്റവും കനം കൂടിയ പാളി
  4. മാന്റലിന്റെയും ഭൂമിയുടെ കാമ്പിന്റെയും അതിര്‍വരമ്പ്‌ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത എന്നറിയപ്പെടുന്നു

    Ai, iv ശരി

    Bii, iii, iv ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    B. ii, iii, iv ശരി

    Read Explanation:

    ഭൂകമ്പസമയത്ത് സൃഷ്ട‌ിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്‌ത പാളികളായി തരം തിരിച്ചിരി ക്കുന്നു.

    1. ഭൂവല്ക്കം,(Crust)
    2. മാന്റിൽ (Mantle) 
    3. കാമ്പ് (Core)

    മാന്റിൽ (Mantle) 

    • ഭൂവല്ക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു
    • ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെ ആഴമുണ്ട് 
    • ഏറ്റവും കനം കൂടിയ പാളി
    • മാന്റലിന്റെയും, കാമ്പിന്റെയും അതിര്‍വരമ്പ്‌ ഗുട്ടന്‍ബര്‍ഗ്‌ വിച്ഛിന്നത എന്നറിയപ്പെടുന്നു
    • ഉപരിമാന്റ്റിൽ,അധോമാൻറിൽ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു 
    • സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഉപരി മാൻറിൽ ഖരാവസ്ഥയിലാണ്.
    • ഉപരിമാൻ്റിലിന് താഴെയായി സ്ഥിതി ചെയ്യുന്ന അധോമാന്റിൽ അർധദ്രവാവസ്ഥയിലാണ്

    Related Questions:

    ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു?
    ലോകത്തിലെ ഏറ്റവും പുരാതനം എന്ന് കരുതപ്പെടുന്ന വനം കണ്ടെത്തിയത് എവിടെയാണ് ?
    ' വസന്ത ദ്വീപ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?

    സമുദ്രങ്ങളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.

    1. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ വാർട്ടൺ ഗർത്തത്തിന് 5180 മീറ്റർ ആഴമാണുള്ളത്
    2. അന്റാർട്ടിക് സമുദ്രത്തിലെ സമുദ്രോപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്നു
    3. പസഫിക് സമുദ്രത്തിലെ ആഴം കൂടിയ ഭാഗമാണ് ചലഞ്ചർ ഗർത്തം
    4. ടൈറ്റാനിക് കപ്പൽ തകർന്നത് പസഫിക് സമുദ്രത്തിലാണ്
      ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഈ വർഷം കനത്ത മഴക്ക് കരണമായേക്കുന്ന പ്രതിഭാസം?