ഭൂവൽക്കത്തിൽ നിന്നും ലഭിക്കുന്ന അയിരിൽ അടങ്ങിയ അപദ്രവ്യങ്ങളാണ് ?
Aഗാങ്
Bടിൻ
Cഓക്
Dസ്ളാഗ്
Answer:
A. ഗാങ്
Read Explanation:
- അയിരുകൾ - എളുപ്പത്തിലും ,വേഗത്തിലും ,ലാഭകരമായും ഒരു ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കൾ
- എല്ലാ അയിരുകളും ധാതുക്കളാണ്
- അപദ്രവ്യം ( ഗാംങ് ) - ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന എളുപ്പം വേർതിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ
- ഫ്ളക്സ് - അപദ്രവ്യത്തെ ഉരുക്കി വേർതിരിക്കാൻ കഴിയുന്ന സ്ളാഗ് ആക്കി മാറ്റാൻ സഹായിക്കുന്ന പദാർത്ഥം
- ലോഹനിഷ്കർഷണം - ലോഹത്തെ അതിന്റെ അയിരിൽ നിന്ന് വേർതിരിക്കാനുപയോഗിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ പ്രക്രിയ