മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു ഇത് ഏത് തരം സംയോജകമായ തന്ത്രമാണ് ?
Aഅനുപൂരണം
Bതാദാത്മീകരണം
Cഉദാത്തീകരണം
Dദമനം
Answer:
C. ഉദാത്തീകരണം
Read Explanation:
സാമൂഹികാംഗീകാരമുള്ള പ്രവർത്തനങ്ങളിലൂടെ തന്റെ മനസംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ശൈലിയാണ് ഉദാത്തീകരണം.
അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹ്യഅംഗീകാരമുള്ള പാതയിലേക്ക് തിരിച്ചു വിടുന്ന പ്രക്രിയയാണ് ഉദാത്തീകരണം
സ്നേഹിച്ച കാമുകി മറ്റൊരുത്തനുമായി വിവാഹിതനായെന്ന വിവരമറിഞ്ഞപ്പോൾ തകർന്ന മനസ്സിന് സാന്ത്വനം പകർന്ന് പ്രണയകാവ്യങ്ങളുരുവിടുന്ന കാമുകന്മാർ, തന്റെ സഹപാഠിയോടുള്ള ദേഷ്യം അടുത്ത പരീക്ഷയിൽ അവനേക്കാൾ നന്നായി മാർക്ക് നേടി തീർക്കണമെന്ന് കരുതുന്ന വിദ്യാർത്ഥികൾ ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.