App Logo

No.1 PSC Learning App

1M+ Downloads
റാണിക്ക് ഗണിതത്തിൽ എപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ക്ലാസ്സിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. റാണിയുടെ പ്രശ്നങ്ങൾ പഠിക്കാൻ അധ്യാപകന് ഏത്മാർഗം സ്വീകരിക്കാം ?

Aക്രിയാഗവേഷണം

Bസമൂഹമിതി

Cചികിത്സാരീതി

Dനിരീക്ഷണം

Answer:

C. ചികിത്സാരീതി

Read Explanation:

ചികിത്സാരീതി (Clinical Method)

  • മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും  ചികിത്സയിലുമാണ് ഈ രീതി കൂടുതലായി ഉപയോഗിക്കുന്നത്.
  • ക്ലിനിക്കൽ പശ്ചാത്തലത്തിൽ വ്യക്തിയുടെ അസ്വാഭാവിക പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നു.
  • ലൈറ്റ്നർ വിറ്റ്മറാണ് ക്ലിനിക്കൽ മനശാസ്ത്രവും ക്ലിനിക്കൽ രീതിയുംആദ്യമായി അവതരിപ്പിച്ചത്.
  • പിന്നീട് സിഗ്മണ്ട് ഫ്രോയ്ഡ്, ആൽഫ്രെഡ് ആഡ്‌ലർ തുടങ്ങിയവരും ഈ രീതി ഫലപ്രദമായി ഉപയോഗിച്ചു.

Related Questions:

ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് ?
കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?
അനു നാലാം ക്ലാസ്സിൽ എല്ലാ പ്രവർത്തനങ്ങളിലും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. എന്നാൽ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോഴോ വളരെ മൂകയായി കാണപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാൻ പറ്റിയ മാർഗ്ഗം :
ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി