മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ നിർവഹിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്ന ഒരു ഉപാധിയാണ് :
Aചെക്ക് ലിസ്റ്റ്
Bറേറ്റിംഗ് സ്കെയിൽ
Cസഞ്ചിത രേഖ
Dഇവയെല്ലാം
Answer:
A. ചെക്ക് ലിസ്റ്റ്
Read Explanation:
ചെക്ക് ലിസ്റ്റ് (Check list)
വിവിധ വ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു.
പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കുന്നു.
കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയ്യാറാക്കി അവ 'ഉണ്ട്' അല്ലെങ്കിൽ 'ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിലെത്തുന്നു.
ഒരേ സമയത്ത് ഒന്നിലധികം പേരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത ചെക്ക് ലിസ്റ്റ്ൻ്റെ പ്രത്യേകതയാണ്.