App Logo

No.1 PSC Learning App

1M+ Downloads
മധ്യകർണത്തെ ബാഹ്യകാരണത്തിൽ നിന്നും വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള നേർത്ത സ്തരമാണ് ............. ?

Aചെവിക്കുട

Bകർണപടം

Cകർണനാളം

Dഇവയൊന്നുമല്ല

Answer:

B. കർണപടം

Read Explanation:

കർണനാളം (Auditory canal)

  • ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്നു.
  • കർണനാളത്തിലെ രോമങ്ങൾ, കർണമെഴുക് എന്നിവ പൊടിപടലങ്ങളും രോഗാണുക്കളും പ്രവേശിക്കുന്നതു തടയുന്നു.

കർണപടം (Tympanum)

  • മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്നു വേർതിരിക്കുന്ന വ്യത്താകൃതിയിലുള്ള നേർത്ത സ്തരം .
  • ശബ്ദതരംഗങ്ങൾക്കനുസരിച്ച്  കമ്പനം ചെയ്യുന്ന സ്‌തരം.

ചെവിക്കുട (Pinna)

  • ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്കു നയിക്കുന്നു

Related Questions:

മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?
ആവേഗങ്ങൾ നേത്രനാഡിയിലൂടെ എവിടെ എത്തുമ്പോഴാണ് കാഴ്ച അനുഭവപ്പെടുന്നത് ?
കോൺകോശങ്ങളുടെ തകരാറു മൂലം ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത രോഗാവസ്ഥയാണ് ?
ജീവികളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
നേത്രഗോളത്തിന്റെ മുൻഭാഗം വരണ്ട്പോകാതെ സംരക്ഷിക്കുന്ന ശ്ലേഷ്മം ഉല്പാദിപ്പിക്കുന്നത്?