App Logo

No.1 PSC Learning App

1M+ Downloads
ശബ്ദതരംഗങ്ങളെ ചെവിയുടെ ഉള്ളിലേക്ക് നയിക്കുന്ന കർണഭാഗം ഏത് ?

Aചെവിക്കുട

Bകർണനാളം

Cകർണപടം

Dഇവയൊന്നുമല്ല

Answer:

A. ചെവിക്കുട

Read Explanation:

കർണനാളം (Auditory canal)

  • ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്നു.
  • കർണനാളത്തിലെ രോമങ്ങൾ, കർണമെഴുക് എന്നിവ പൊടിപടലങ്ങളും രോഗാണുക്കളും പ്രവേശിക്കുന്നതു തടയുന്നു.

കർണപടം (Tympanum)

  • മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്നു വേർതിരിക്കുന്ന വ്യത്താകൃതിയിലുള്ള നേർത്ത സ്തരം .
  • ശബ്ദതരംഗങ്ങൾക്കനുസരിച്ച്  കമ്പനം ചെയ്യുന്ന സ്‌തരം.

ചെവിക്കുട (Pinna)

  • ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്കു നയിക്കുന്നു

ശ്രവണം (Hearing):

  • ചെവിക്കുടയിൽ (External ear) എത്തുന്ന ശബ്ദ തരംഗങ്ങൾ, കർണനാളത്തിലൂടെ (auditory canal) കടന്നു പോകുന്നു 
  • കർണനാളത്തിൽ നിന്നും, കർണപടത്തിൽ (tympanic membrane) ചെന്നെത്തുന്നു
  • കർണപടം കമ്പനം ചെയ്യുന്നു
  • കർണപടത്തിലുണ്ടാകുന്ന കമ്പനം അതിനോടു ചേർന്നു കാണുന്ന അസ്ഥിശൃംഖലയെ (ear ossicles) കമ്പനം ചെയ്യിക്കുന്നു
  • അസ്ഥിശൃംഖലയിലെ കമ്പനം, ഓവൽ വിന്റോയിലേക്കും (oval window), ആന്തരകർണത്തിലെ (internal ear) കോക്ലിയയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു 
  • ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗമാണ് കോക്ലിയ (choclea)
  • കോക്ലിയയുടെ ഉള്ളറയിലാണ്, എന്റോലിംഫ് (endolymph) എന്ന ദ്രാവകം ഉള്ളത്
  • എന്റോലിംഫിൽ കമ്പനം പടരുന്നു.
  • കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീ കോശങ്ങൾ ഈ കമ്പനത്താൽ ഉത്തേജിക്കപ്പെടുകയും, ആവേഗങ്ങൾ (Impulses) രൂപപ്പെടുകയും ചെയ്യുന്നു.
  • ഈ ആവേഗങ്ങൾ ശ്രവനാഡി (auditory nerve) വഴി തലച്ചോറിലെത്തുന്ന
  • ഇത്തരത്തിലാണ് ശബ്ദം അനുഭവവേദ്യമാകുന്നത്.

Related Questions:

ശരീരത്തിൻറെ തുലനനില പാലിക്കുന്ന ഭാഗമേത് ?
കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
മങ്ങിയ വെളിച്ചത്തിൽ കാഴ്ചകൾ കാണാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?

ചുവടെ നല്‍കിയ പ്രസ്താവനകളില്‍ നിന്നും ശരിയായവ മാത്രം തിരഞ്ഞെടുത്തെഴുതുക.

1.ശരീരതുലനനില പാലിക്കുന്നതിന് അര്‍ദ്ധവൃത്താകാരക്കുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു.

2.ആന്തരകര്‍ണത്തിലെ സ്തരഅറയ്ക്കുള്ളില്‍ പെരിലിംഫ് സ്ഥിതിചെയ്യുന്നു.

3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ശരീരതുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.

4.അര്‍ദ്ധവൃത്താകാരക്കുഴലിലെ രോമകോശങ്ങള്‍ ശരീരതുലനനില പാലിക്കാന്‍ സഹായിക്കുന്നു.

വര്‍ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രക്രിയകൾ ക്രമാനുസൃതം ആക്കുക:

1.ഫോട്ടോപ്സിനുകള്‍ വിഘടിപ്പിക്കപ്പെടുന്നു.

2.പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കോണ്‍ കോശങ്ങള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

3.ആവേഗങ്ങള്‍ രൂപപ്പെടുന്നു.

4.റെറ്റിനാലും ഓപ്സിനും രൂപപ്പെടുന്നു.

5.കാഴ്ച എന്ന അനുഭവം രൂപപ്പെടുന്നു.

6.ആവേഗങ്ങള്‍ നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുന്നു.