App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?

Aഫെമോറൽ ധമനി

Bകരോറ്റിഡ് ധമനി

Cഅയോർട്ട

Dവിനകാവ

Answer:

C. അയോർട്ട

Read Explanation:

  • മനുഷ്യൻറെ ഹൃദയത്തിൽ നിന്ന് ശരീരകോശങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ധമനികൾ.
  • രക്തചംക്രമണ വ്യൂഹ(Circulatory system)ത്തിൽ ശുദ്ധവായു അടങ്ങിയ രക്തം ഉൾക്കൊള്ളുന്ന രക്തക്കുഴലാണിത്. കനം കൂടിയ ഭിത്തികളോടുകൂടിയ രക്തവാഹിനികളാണ് ധമനികൾ.
  • മഹാധമനി, പൾമൊണറി ധമനി എന്നിവയാണ് പ്രധാന ധമനികൾ.
  • ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയത് മഹാധമനി (Aorta)യാണ്. 
  • ഹൃദയത്തിന്റെ കീഴറകൾ വെൻട്രിക്കിളുകളും മേലറകൾ ഓറിക്കിളുകളുമാണ്.
  • ഇവ രണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വലതു വെൻട്രിക്കിളിൽ നിന്നുമാണ് ശ്വാസകോശ ധമനി പുറപ്പെടുന്നത്; മഹാധമനി ഇടതു വെൻട്രിക്കിളിൽനിന്നും.
  • വെൻട്രിക്കിളിൽനിന്ന് പൾമൊണറി ധമനിയിലേക്കും മഹാധമനിയിലേക്കുമുള്ള പ്രവേശനദ്വാരങ്ങളിൽ അർധചന്ദ്രാകാര വാൽവുകളുണ്ട്.

Related Questions:

രക്തദാനവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തെരഞ്ഞെടുത്തെഴുതുക:

(i) മാസത്തിലൊരിക്കൽ രക്തദാനം ചെയ്യാം 

(ii) 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് രക്തദാനം ചെയ്യാം 

(iii) ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യരുത്  

AB രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾ സാർവ്വിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ

പോർട്ടൽ രക്തപര്യയനത്തെ കുറിച്ച് ശേരിയായവ ഏതെല്ലാം ?

  1. ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകൾ
  2. ഒരു അവയവത്തിൽ നിന്ന് ലോമികകളായി ആരംഭിച്ച് മറ്റൊരു അവയവത്തിൽ ലോമികകളായി അവസാനിക്കുന്ന സിരകൾ
  3. പോർട്ടൽ സിരകൾ ഉൾപ്പെട്ട രക്തപര്യയനമണ് പോർട്ടൽ വ്യവസ്ഥ
    ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏതാണ് ?
    പ്ലാസ്മയിലെ ജലത്തിന്റെ ശതമാനം എത്ര ?