App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 146

Bസെക്ഷൻ 145

Cസെക്ഷൻ 144

Dസെക്ഷൻ 143

Answer:

D. സെക്ഷൻ 143

Read Explanation:

സെക്ഷൻ 143 - വ്യക്തിയെ വ്യാപാരം ചെയ്യൽ [trafficking of person ] - മനുഷ്യകച്ചവടം

  • ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിനുവേണ്ടി ഭീഷണിപ്പെടുത്തിയോ, ബലപ്രയോഗത്തിലൂടെയോ, അധികാരദുർവിനിയോഗത്തിലൂടെയോ തട്ടിക്കൊണ്ടുപോയി പാർപ്പിക്കുകയോ, കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്താൽ അത് മനുഷ്യകച്ചവടമാണ് .

  • ചൂഷണം എന്ന പ്രയോഗത്തിൽ - ശാരീരിക ചൂഷണം , ലൈംഗിക ചൂഷണം , അടിമത്തം , ഭിക്ഷാടനം , ബലപ്രയോഗത്തിലൂടെ അവയവങ്ങൾ നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്നു.

  • ഈ കുറ്റം നിർണ്ണയിക്കുന്നതിൽ ഇരയുടെ സമ്മതം അപ്രധാനമാണ്.


Related Questions:

ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.

ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?
കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?
ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?