App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനുള്ളിലെ സാന്മാർഗിക ശക്തി ഏതാണ് ?

Aഇദ്ദ്

Bഈഗോ

Cസൂപ്പർ ഈഗോ

Dബോധമനസ്സ്

Answer:

C. സൂപ്പർ ഈഗോ

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്,  ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു. 

അത്യഹം / സൂപ്പർ ഈഗോ 

  • ആദർശ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. 
  • മനസ്സാക്ഷിയുടെ ശബ്ദമായി പ്രവർത്തിക്കുന്നു. 
  • മനുഷ്യനുള്ളിലെ സാന്മാർഗിക ശക്തിയാണ് സൂപ്പർ ഈഗോ.
  • മനസ്സിൻറെ സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട അംശമാണ് സൂപ്പർ ഈഗോ.  
  • സാമൂഹിക വക്താക്കൾ അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ പറ്റുന്ന രീതിയിൽ ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രമിക്കുന്നത്. അതുകൊണ്ട് സാന്മാർഗികതത്വം (Principle of morality) അനുസരിച്ച് സൂപ്പർ ഈഗോ പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. 
  • അന്തിമമായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രേരകശക്തിയാണ് സൂപ്പർ ഈഗോ. 

Related Questions:

വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ലികോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്
സ്വത്വ സാക്ഷാത്കാര സിദ്ധാന്തം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ?
സിഗ്മണ്ട് ഫ്രോയ്ഡ്ൻറെ അഭിപ്രായത്തിൽ വ്യക്തിത്വ പ്രകടനങ്ങളുടെ ഏറ്റവും അഭികാമ്യവും സാമൂഹ്യ ആവശ്യങ്ങൾക്കു നിരക്കുന്നതുമായ ആദർശങ്ങൾ കുടികൊള്ളുന്നത്?
ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് കുട്ടികളിൽ കണ്ടുവരുന്ന സഭാകമ്പം ഏതുതരം സവിശേഷതയാണ്?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?