App Logo

No.1 PSC Learning App

1M+ Downloads
മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?

Aസ്തംഭനം (ഫിക്സേഷൻ)

Bഅബോധസ്വീകരണം (ഇൻട്രൊജക്ഷൻ)

Cഉത്ഭവകേന്ദ്രം (ഫോക്കസ്)

Dകാമോദ്ദീപക മേഖലകൾ (ഇറോജനസ് സോൺസ്)

Answer:

D. കാമോദ്ദീപക മേഖലകൾ (ഇറോജനസ് സോൺസ്)

Read Explanation:

  • ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ 5 വികസനഘട്ടങ്ങളാണുള്ളത് :-
  1. വദന ഘട്ടം (Oral stage)
  2. ഗുദ ഘട്ടം / പൃഷ്ഠ ഘട്ടം (Anal stage)
  3. ലൈംഗികാവയവ ഘട്ടം (Phallic stage)
  4. നിർലീന ഘട്ടം (Latent stage)
  5. ജനനേന്ദ്രിയ ഘട്ടം / ലിങ്ക ഘട്ടം (Genital stage)

ലൈംഗികോത്തേജന മേഖലകൾ / കാമോദ്ദീപക മേഖലകൾ (Erogenous Zone)

  • വികസനം പുരോഗമിക്കുന്നതിനനുസരിച്ച് ലിബിഡോർജ്ജം (ലൈംഗിക ചോദന) ഓരോ ഘട്ടത്തിലും ഓരോ ഭാഗങ്ങളിലേക്കായി മാറിക്കൊണ്ടിരിക്കുന്നു.
  • വികാസത്തിൻ്റെ ഓരോ ഘട്ടത്തിലും ശരീരത്തിൻറെ ഓരോ പ്രത്യേക ഭാഗവും വൈകാരിക ചോദനകളോട് കൂടുതൽ ഉത്തേജകരായി മാറുന്നുവെന്നാണ് ഫ്രോയ്ഡ് പറയുന്നത്. ഇത്തരത്തിൽ ലൈംഗിക ചോദനകൾ കേന്ദ്രീകരിക്കുന്ന ശരീരഭാഗത്തെ ലൈംഗികോത്തേജന മേഖലകൾ (Erogenous Zone) എന്നാണ് വിളിക്കുന്നത്. 

 


Related Questions:

ശൈശവകാല സാമൂഹിക വികസനത്തിൻറെ പ്രത്യേകതകൾ താഴെപ്പറഞ്ഞവയിൽ ഏതാണ് ?
കുട്ടികൾ എല്ലാ വസ്തുക്കളിലും ജീവികളുടെ പ്രത്യേകതകൾ ആരോപിച്ച് ചിന്തിക്കുന്ന (Animistic thinking) ഘട്ടം ?
“Gang Age” (സംഘബന്ധങ്ങളുടെ കാലം) ഏത് ഘട്ടത്തിലാണ്?
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി കളിപ്പാട്ടങ്ങളോട് സംസാരിക്കുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ ഈ കുട്ടി :
ആദ്യകാല കൗമാരത്തെ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വികാസത്തിൻ്റെ സമയമെന്ന് വിശേഷിപ്പിച്ചതാര് ?