മനോവിശ്ലേഷണം എന്ന ചികിത്സാരീതി ആവിഷ്കരിച്ചതാര് ?
Aവില്യം വൂണ്ട്
Bകാൾ യൂങ്
Cസിഗ്മണ്ട് ഫ്രോയ്ഡ്
Dകർട്ട് ലെവിൻ
Answer:
C. സിഗ്മണ്ട് ഫ്രോയ്ഡ്
Read Explanation:
സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) :
- ലോക വിഖ്യാതനായ മന:ശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ്.
- മന:ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് സിഗ്മണ്ട് ഫ്രോയിഡാണ്.
- 1856 മെയ് 6-ന് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ, ഫ്രെയ്ബർഗ്ഗിലെ ഒരു ജൂത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
ഫ്രോയിഡും മനോവിശ്ലേഷണ സമീപനവും:
- മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, സിഗ്മണ്ട് ഫ്രോയിഡ ആണ്.
- മനോവിശ്ലേഷണത്തിന്റെ പിതാവ് / മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
- മനുഷ്യ മനസ് / അബോധ മനസ്, മഞ്ഞ് മല പോലെയാണെന്ന് അഭിപ്രായപ്പെട്ടതും, സിഗ്മണ്ട് ഫ്രോയിഡ് ആണ്.
മനോവിശേഷണ സിദ്ധാന്തം - പ്രധാന ആശയങ്ങളും പ്രത്യേകതകളും:
- മനസ്സിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണം
- മനോവിഭ്രാന്തികളെ സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിൽ നിന്നും, അനുഭവങ്ങളിൽ (Clinical experience) നിന്നും, പരീക്ഷണങ്ങളിൽ നിന്നും ആവിർഭവിച്ച സമീപനം
- ലൈംഗികമായ അബോധ സംഘർഷങ്ങളും, അക്രാമകത്വവും (aggression), മനുഷ്യന്റെ വ്യക്തിത്വത്തെ വലിയ അളവിൽ സ്വാധീനിക്കുന്നതായി സിദ്ധാന്തിക്കുന്നു
- മനസ്സിൽ സംഭരിക്കപ്പെടുന്ന ബാല്യകാല അനുഭവങ്ങളും, അടിച്ചമർത്തപ്പെട്ട വികാരങ്ങളും, വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു.