ഉദ്ഗ്രഥിത വ്യക്തിത്വം വ്യക്തിത്വ സവിശേഷതകളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?Aകാൾ യുങ്Bഗിൽഫോർഡ്Cവില്യം സ്റ്റേൺDആൽ പോർട്ട്Answer: B. ഗിൽഫോർഡ് Read Explanation: ജെ. പി. ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ ഉദ്ഗ്രഥിത വ്യക്തിത്വം വ്യക്തിത്വ സവിശേഷതകളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. പരിസ്ഥിതിയുമായി പൂർണ്മായും സമായോജനം സ്ഥാപിക്കുന്ന വ്യക്തിത്വമാണ് ഉദ്ഗ്രഥിത വ്യക്തിത്വം. വ്യവഹാരങ്ങളിലെ ഏകതാഭാവമാണ് ഉദ്ഗ്രഥിത വ്യക്തിത്വത്തിൻ്റെ സവിശേഷത. ഉദ്ഗ്രഥിത വ്യക്തിത്വമുള്ളവർക്ക് പൊതുവെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം തൻറെ കഴിവിനനുസരിച്ചായിരിക്കും. അവർക്ക് തൻറെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കും. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി യാഥാർത്ഥ്യബോധത്തോടെ പൊരുത്തപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യും. വ്യക്തി തൻറെ സാമൂഹിക ജീവിതത്തെ മാനസിക ജീവിതവുമായും അഹവുമായും ഉദ്ഗ്രഥിക്കേണ്ടിയിരിക്കുന്നു. Read more in App