App Logo

No.1 PSC Learning App

1M+ Downloads
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത് ?

Aകേളപ്പൻ

Bശ്രീനാരായണ ഗുരു

Cഐ. കെ. കുമാരൻ മാസ്റ്റർ

Dഈ. കെ. നയനാർ

Answer:

C. ഐ. കെ. കുമാരൻ മാസ്റ്റർ

Read Explanation:

ഇന്ത്യയിലെ ഫ്രഞ്ചധീനപ്രദേശങ്ങളുടെ വിമോചനത്തിനായി നടന്ന സമരങ്ങളുടെ ഭാഗമായി മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളാണ് മയ്യഴി വിമോചനസമരം എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന് നേതൃത്വം നല്കിയ ഐ. കെ. കുമാരൻ മയ്യഴി ഗാന്ധിയെന്ന് അറിയപ്പെടുന്നു. 1954 ജൂൺ 16നാണ് മയ്യഴി ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും വിമോചിതമായത്.


Related Questions:

രണ്ടാം ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഒന്നാം ഈഴവ മെമ്മോറിയലിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ച മറുപടി നിരാശജനകം ആയതിനാൽ നിരാശരായ ഈഴവർ,1900ൽ തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി കഴ്സൺ പ്രഭുവിന് രണ്ടാമതൊരു മെമ്മോറിയൽ സമർപ്പിച്ചു.

2.പക്ഷേ നാട്ടുരാജ്യങ്ങളിലെ ഭരണപരമായ ചെറിയ കാര്യങ്ങളിൽ അധീശശക്തിക്ക് ഇടപെടാൻ സാധിക്കുകയില്ല എന്ന നിലപാടാണ് കഴ്സൺ പ്രഭു സ്വീകരിച്ചത്.

3.ഈ നിലപാടോടെ ഒന്നും രണ്ടും ഈഴവമെമ്മോറിയലുകൾ പരാജയമടഞ്ഞു.

4.രണ്ട് മെമ്മോറിയലുകളും അംഗീകരിക്കപെട്ടില്ലെങ്കിലും സമുദായാംഗങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ അവരണ്ടും സഹായകമായി

അഞ്ചുതെങ്ങ് പണ്ടകശാല നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നൽകിയ ഭരണാധികാരി ആരാണ് ?
ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ 'ത്തിനു നേതൃത്വം നൽകിയ വ്യക്തി?
ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?