App Logo

No.1 PSC Learning App

1M+ Downloads
മറാത്താ , കേസരി എന്നീ പത്രങ്ങൾ ആരംഭിച്ച നേതാവ് :

Aഗോപലകൃഷ്ണ ഗോഖലെ

Bലാല ലജ്പത് റായ്

Cബിപിൻ ചന്ദ്ര പാൽ

Dബാലഗംഗാധര തിലക്

Answer:

D. ബാലഗംഗാധര തിലക്

Read Explanation:

ബാലഗംഗാധര തിലക് :

  • ലോകമാന്യ എന്നറിയപ്പെടുന്ന നേതാവ് .
  • മറാത്ത കേസരി എന്നു വിളിക്കപ്പെട്ട നേതാവ്
  • 'അരാജകത്വത്തിന്റെ പിതാവ് ' എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ.

  • ആര്യന്മാർ ഉടലെടുത്തത് ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ചത് ഇദ്ദേഹം ആയിരുന്നു.
  • കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകി.
  • ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" എന്ന മുദ്രാവാക്യം മുഴക്കി

  • ബാലഗംഗാധര തിലകൻ മറാത്തി ഭാഷയിൽ ആരംഭിച്ച പ്രസിദ്ധീകരണം - കേസരി
  • ബാലഗംഗാധര തിലകൻ ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച പ്രസിദ്ധീകരണം - മറാത്ത 
  • ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ
  • 'ഗീതാരഹസ്യ'ത്തിൻറെ കർത്താവ്.

Related Questions:

' ആര്യസമാജം ' സ്ഥാപിച്ചത് :
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് ആയ ആദ്യ വിദേശി :
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം :
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം ?
വിധവകളുടെ ഉന്നമനത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?