Challenger App

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?

Aസ്വാതി തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cശ്രീമൂലം തിരുനാൾ

Dറാണി സേതുലക്ഷ്മി ഭായി

Answer:

C. ശ്രീമൂലം തിരുനാൾ

Read Explanation:

മലയാളി മെമ്മോറിയൽ

  • തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനം
  • മലയാളി മെമ്മോറിയൽ സമർപ്പിച്ച ദിവസം - 1891 ജനുവരി 1
  • മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാൾ രാജാവിന് സമർപ്പിച്ച വ്യക്തി - കെ.പി. ശങ്കരമേനോൻ
  • മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ - ടി. രാമറാവു
  • മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി.വി. രാമൻപിള്ള
  • മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം - മിതഭാഷി
  • മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ - നോർട്ടൺ
  • "തിരുവിതാംകൂർ തിരുവിതാംകൂറുക്കാർക്ക്" എന്ന മുദ്രാവാക്യം മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ടിരിക്കുന്നു - 
  • ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് - ബാരിസ്റ്റര്‍ ജി.പി.പിള്ള
  • മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ച വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണം - 10028
  • ആദ്യം ഒപ്പു വച്ചത് - കെ.പി ശങ്കരമേനോൻ
  • രണ്ടാമത് ഒപ്പു വച്ചത് - ജി.പി പിള്ള
  • മൂന്നാമത്തെ ഒപ്പു വച്ചത് - ഡോ. പൽപ്പു
  • മലയാളി മെമ്മോറിയലിന്റെ ആശയം ഉൾകൊണ്ട് ഡോ പൽപ്പു നേതൃത്വം നൽകിയ നിവേദനം - ഈഴവ മെമ്മോറിയൽ

എതിർ മെമ്മോറിയൽ

  • മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം
  • എതിർ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ച ദിവസം - 1891 ജൂൺ 3
  • എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തികൾ - ഇ.രാമയ്യർ, രാമനാഥൻ റാവു 

Related Questions:

തിരുവിതാംകൂറിൽ ജലസേചന വകുപ്പ് സ്ഥാപിക്കപ്പെട്ട ഭരണാധികാരി ആര് ?
Who among the following was the first member from the backward community to have a representation in Sree Moolam Praja Sabha
In Travancore,primary education was made compulsory and free in the year of?
First Women ruler of modern Travancore was?
The 'Janmi Kudiyan' proclamation was issued in the year of?