മഹാകാളി ഉടമ്പടി അഥവാ മഹാകാളി സന്ധി (മഹാകാളി സന്ധി) മഹാകാളി നദിയുടെ നീർത്തട വികസനം സംബന്ധിച്ച് നേപ്പാൾ സർക്കാരും , ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള കരാറാണ്.
1996-ലാണ് ഉടമ്പടി ഒപ്പുവെച്ചത്. ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലൂടെ ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണത്തിനായി ബാരേജ്, അണക്കെട്ടുകൾ, ജലവൈദ്യുതി എന്നിവയുടെ സംയോജിത വികസനത്തിന് 12 ആർട്ടിക്കിൾകൾ കരാറിലുണ്ട്.
മഹാകാളി നദിയെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി നദിയായി ഉടമ്പടി അംഗീകരിക്കുന്നു.