App Logo

No.1 PSC Learning App

1M+ Downloads
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ ഹൈന്ദവവിശ്വാസമനുസരിച്ച് ഏത് പുണ്യ ദിനമായാണ് ആചരിക്കുന്നത് ?

Aവസന്തപഞ്ചമി

Bനാഗപഞ്ചമി

Cയുഗാദി

Dഅക്ഷയതൃതീയ

Answer:

A. വസന്തപഞ്ചമി

Read Explanation:

  •  മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ (പഞ്ചമി) വസന്തപഞ്ചമി ആയി ആഘോഷിക്കുന്നു.
  • ഇതിന് ശ്രീപഞ്ചമി എന്നും പേരുണ്ട്.
  • സരസ്വതീദേവിയെ ആണ് ഈ പുണ്യ ദിനത്തിൽ മുഖ്യമായും ആരാധിക്കുന്നത്.
  • വിദ്യാരംഭത്തിന്റെ അഥവാ സരസ്വതീ പൂജയുടെ ദിവസമാണ്‌ വസന്ത പഞ്ചമി.
  • ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകൾ നടത്തുകയും ചെയ്യുന്നു. 
  • എന്നാൽ കേരളത്തിൽ മാത്രം വിജയദശമി നാളിലാണ്‌ വിദ്യാരംഭം എന്നതും ശ്രദ്ധേയമാണ്.

Related Questions:

ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ് നടക്കുന്നത് ?

ആദ്യകാല ഭക്തി പാരമ്പര്യങ്ങൾക്ക് ( ഭക്തി പ്രസ്ഥാനം) ഉണ്ടായിരുന്ന സവിശേഷതകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ഭക്ത കവികളായ സന്യാസിമാർ ആയിരുന്നു പ്രചാരകർ
  2. സ്ത്രീകള്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി
  3. യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.
ചിദംബരം ക്ഷേത്രത്തിലെ പ്രധാന പ്രസാദംഎന്താണ് ?
പഴനിയിലെ പ്രധാന തീർത്ഥം എന്താണ് ?
മോക്ഷത്തിനും പിതൃക്കളുടെ പ്രീതിക്കുമായി നടത്തുന്ന ഹോമം ഏതാണ് ?