സ്നേഹപൂര്‍വ്വം പദ്ധതി
- മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്ന പദ്ധതി.
കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
- സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.
- സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.
- സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
- കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളര്‍ത്തിയെടുക്കുക.
പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിബന്ധനകള്‍
- കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവരായിരിക്കണം.
- കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരായിരിക്കണം.
- കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും, നഗരത്തില്‍ 23,500ല്‍ താഴെയും.
- സ്കോളര്‍ഷിപ്പോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കാത്ത കുട്ടികളായിരിക്കണം.