App Logo

No.1 PSC Learning App

1M+ Downloads
മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതിയുടെ പേര് എന്താണ് ?

Aതാലോലം

Bസ്നേഹപൂർവ്വം

Cസ്നേഹ സാന്ത്വനം

Dസ്നേഹസ്പർശം

Answer:

B. സ്നേഹപൂർവ്വം

Read Explanation:

സ്നേഹപൂര്‍വ്വം പദ്ധതി

  • മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതി

  • കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.
  • പദ്ധതിയുടെ ലക്ഷ്യങ്ങള്‍

    • സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.
    • സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.
    • സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
    • കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളര്‍ത്തിയെടുക്കുക.

Related Questions:

കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ വളരാനും പ്രാവിണ്യം നേടാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി കേരള സാമൂഹിക നീതി വകുപ്പും, നോളജ് എക്കണോമി മിഷനും ചേർന്ന് ആരംഭിച്ച പ്രത്യേക തൊഴിൽ പദ്ധതി ഏത് ?
കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കുന്നത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ' കർമചാരി ' പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരം ഏതാണ് ?