App Logo

No.1 PSC Learning App

1M+ Downloads
'മാതൃസംഗമം' ഇതിൻറെ ഉദ്ദേശം ?

Aഅധ്യാപകരെ വിലയിരുത്താൻ

Bസ്കൂളിനെ വിലയിരുത്താൻ

Cസ്‌കൂളും വീടും തമ്മിൽ ആരോഗ്യകരമായ ബന്ധം പുലർത്തുവാൻ

Dകുട്ടികളെ വിലയിരുത്താൻ

Answer:

C. സ്‌കൂളും വീടും തമ്മിൽ ആരോഗ്യകരമായ ബന്ധം പുലർത്തുവാൻ

Read Explanation:

വിദ്യാര്‍ഥികള്‍ക്ക് രണ്ടുതരം ജീവിതാനുഭവങ്ങള്‍ ഉണ്ട് :

  • ഒന്ന് വിദ്യാലയത്തിനകത്തും മറ്റേത് വിദ്യാലയത്തിനു പുറത്തും.
  • ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു.
  • ഈ സ്വാധീനശക്തികള്‍ അവനില്‍ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കില്‍ ഘടകവിരുദ്ധമായോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
  • വിദ്യാലയങ്ങളില്‍ സദാചാരത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തില്‍ വീട്ടില്‍ വളരാന്‍ ഇടവരുമ്പോള്‍ അവന്റെ ഈ അനുഭവങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവില്‍ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്.
  • ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.
  • അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളില്‍നിന്ന് രണ്ടു പ്രധാന സംഗതികള്‍ വ്യക്തമായിട്ടുണ്ട്:

1. കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കില്‍ അധ്യാപകന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായിത്തീരും

2. ഗാര്‍ഹിക പരിസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂള്‍ ജീവിതത്തെയും ബാധിക്കും.

  • ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാര്‍ഥിയുടെ ഗാര്‍ഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകര്‍ക്ക് സ്വന്തം കര്‍ത്തവ്യനിര്‍വഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി.
  • അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടില്‍ വേണ്ടപോലെ നയിക്കുന്നതിന് തങ്ങള്‍ക്ക് സാധ്യമാകൂ എന്ന് രക്ഷകര്‍ത്താക്കള്‍ക്കും മനസ്സിലായി.
  • രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങള്‍മൂലം അധ്യാപകരും രക്ഷകര്‍ത്താക്കളും പരസ്പരധാരണയും സഹകരണവും പുലര്‍ത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ അഭിരുചി ശോധകങ്ങൾ ഏതെല്ലാം?
മാനവനിർമ്മാണമാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടതാര് ?
'വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ അതിരുകൾ അനിയന്ത്രിതവും അനവരതം മാറി വരുന്നതുമാണ്' എന്ന് അഭിപ്രായപ്പെട്ടതാര് ?
'ഇൻക്ലൂസീവ് എജുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്?
"കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം" - ആരുടെ വാക്കുകളാണ് ?