App Logo

No.1 PSC Learning App

1M+ Downloads
മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയെല്ലാം

Answer:

C. വികിരണം

Read Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. 

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി

 


Related Questions:

ഊർജ്ജം ,വ്യപ്തം ,കണികകളുടെ എണ്ണം എന്നിവ തുല്യമായിരിക്കുകയും എന്നാൽ പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടം ഏത്?
തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
ശരീരതാപനില അളക്കാൻ ലബോറട്ടറി തെർമോമീറ്റർ ഉപയോഗിക്കാത്തതിൻറെ കാരണം ?
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ, ഒരു വ്യവസ്ഥ ചെയ്യുന്ന പ്രവൃത്തിയുടെ സമവാക്യം ഏതാണ്?
പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .