മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ് ?
Aസ്വർണ്ണം
Bവെള്ളി
Cചെമ്പ്
Dടങ്സ്റ്റൻ
Answer:
A. സ്വർണ്ണം
Read Explanation:
സ്വർണ്ണം ( Aurum ,Au )
- ഹിരണ്യ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ലോഹം
- ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉത്കൃഷ്ട മൂലകം
- ലോഹങ്ങളുടെ രാജാവ്,ധാതുക്കളുടെ രാജാവ്, മഞ്ഞ ലോഹം എന്നറിയപ്പെടുന്നു
- സ്വർണത്തിന്റെ ശുദ്ധത അളക്കുന്ന ഉപകരണം - കാരറ്റ് അനലൈസർ
- സ്വർണത്തിന്റെ രാസസൂചകം Au എന്നാണ്.
- സ്വർണത്തിന്റെ ലാറ്റിൻ വാക്കായ 'ഔറം' എന്നതിൽ നിന്നാണ് ഈ സൂചകമുണ്ടായത്.
- പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന മൂലകം
- സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മൂലകം
- ആഭരണമുണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം
- സ്വർണം, വെള്ളി എന്നീ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് - ട്രോയ് ഔൺസ്.
- ഒരു ട്രോയ് ഔൺസ് എന്നാൽ 31.1 ഗ്രാമാണ്
- ഏറ്റവും കൂടുതല്‍ അടിച്ചുപരത്താന്‍ കഴിയുന്ന മൂലകം
- ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന മൂലകം
- ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്രയടി പരപ്പളവിൽ അടിച്ചു പരത്താനും 2 കിലോ മീറ്ററിലധികം നീളത്തിൽ വലിച്ചു നീട്ടാനും സാധിക്കും.
- ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന
- ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം - ഇന്ത്യ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണനിക്ഷേപമുള്ള സംസ്ഥാനം - കർണാടക
- കേരളത്തിൽ സ്വർണനിക്ഷേപം കാണപ്പെടുന്നത് - നിലമ്പൂർ