App Logo

No.1 PSC Learning App

1M+ Downloads
മാസിഡോണിയൻ ചക്രവർത്തി മഹാനായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചുകൊണ്ടിരുന്നത് ?

Aഅശോകൻ

Bചന്ദ്രഗുപ്ത മൗര്യൻ

Cധനനന്ദൻ

Dബിന്ദുസാരൻ

Answer:

C. ധനനന്ദൻ

Read Explanation:

നന്ദരാജവംശം

  • നന്ദരാജ വംശത്തിന്റെ സ്ഥാപകൻ - മഹാപത്മാനന്ദൻ

  • ശിശുനാഗരാജവംശത്തിനു ശേഷം മഗധ ഭരിച്ച രാജവംശം - നന്ദരാജവംശം

  • നന്ദരാജവംശത്തിൽ ഒൻപത് രാജാക്കന്മാർ ഉണ്ടായിരുന്നു. 'നവനന്ദന്മാർ' എന്ന് അവർ അറിയപ്പെടുന്നു.

  • "ഏകരാട്", "രണ്ടാം പരശു രാമൻ" എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന രാജാവ് - മഹാപത്മാനന്ദൻ

  • ഏകരാട്, ഏകച്ഛത്ര, സർവ്വക്ഷത്രാന്തക എന്നീ ബിരുദങ്ങൾ സ്വീകരിച്ച രാജാക്കന്മാർ - നന്ദരാജാക്കന്മാർ

  • നവനന്ദന്മാരിൽ ആദ്യത്തെയാൾ - മഹാപത്മാനന്ദൻ

  • നവനന്ദന്മാരിൽ അവസാനത്തെയാൾ - ധനനന്ദൻ

  • നന്ദരാജവംശത്തിലെ അവസാനത്തെ രാജാവ് - ധനനന്ദൻ

  • ഗ്രീക്ക് രേഖകളിൽ അവസാനത്തെ നന്ദരാജാവായി പരാമർശിച്ചിട്ടുള്ളത് - അഗ്രമീസ്

  • പുരാണങ്ങളിൽ കാണുന്ന അവസാനത്തെ നന്ദരാജാവ് - ധനനന്ദൻ

  • ചന്ദ്രഗുപ്തമൗര്യൻ ഏത് രാജാവിന്റെ സേനാനായകനായിരുന്നു - ധനനന്ദൻ

  • ധനനന്ദനെ സ്ഥാനഭ്രഷ്ടനാക്കിയത് - ചന്ദ്രഗുപ്തമൗര്യൻ

  • മാസിഡോണിയൻ ചക്രവർത്തി മഹാനായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചുകൊണ്ടിരുന്നത് - ധനനന്ദൻ


Related Questions:

തക്ഷശില ഏത് മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു :
BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?
ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി എന്നറിയപ്പെടുന്നത് ?
നന്ദരാജവംശത്തിലെ അവസാനത്തെ രാജാവ് ?
ബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായിരുന്ന മഗധ രാജാവ് ?