App Logo

No.1 PSC Learning App

1M+ Downloads
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?

ACAG

Bറവന്യൂ സെക്രട്ടറി

Cധനകാര്യ സെക്രട്ടറി

Dജില്ലാ കളക്ടർ

Answer:

A. CAG

Read Explanation:

  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ റവന്യൂ വകുപ്പ് ധനകാര്യ സെക്രട്ടറിയാണ്
  • റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് അനുസരിച്ച് മാത്രമേ ധനകാര്യ സെക്രട്ടറിക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം പിൻവലിക്കുവാനോ, കൈമാറ്റം ചെയ്യുവാനോ  സാധിക്കുകയുള്ളൂ
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 'വിവരാവകാശ നിയമം 2005'ന്  ബാധകമാണ്
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് ഓഡിറ്റ് ചെയ്യുന്നത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയാണ്

Related Questions:

നിയുക്ത നിയമ നിർമ്മാണത്തിൽ നേരിട്ടുള്ള പ്രത്യേക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റി രൂപീകരിച്ച ഹൗസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും "Laying on table" സാങ്കേതികതയിലൂടെയാണ് ഈ നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നത്.
  2. നിയമങ്ങളും ചട്ടങ്ങളും നിയമ നിർമ്മാണ സഭയ്ക്ക് മുമ്പാകെ വയ്ക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.
  3. ഒരു കോമൺവെൽത്ത് രാജ്യങ്ങളിലും പിന്തുടരാത്ത ഒരു നടപടി ക്രമമാണ് Laying On The Table.
    കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ രാജ്യസഭയിൽ രൂപീകരിച്ചത് 1964 ൽ ആണ്.
    2. രാജ്യസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷനിൽ ചെയർമാൻ ഉൾപ്പെടെ ആകെ 15 അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക.
    3. കേരള നിയമസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ ഉണ്ടായിരിക്കില്ല.
    4. രാജ്യസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ്.
      എല്ലാ റവന്യൂ ഓഫീസുകളിലും ഈ ഓഫീസ് പ്രോജക്ട് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ?

      കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
      2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
      3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി