App Logo

No.1 PSC Learning App

1M+ Downloads
"മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?

A'മുള്ളിന്റെ ചുവട്ടിൽ മുള്ള മുളയ്ക്കു.

B'ഒന്നായിരുന്നാലും നന്നായിരിക്കണം.'

C'കുന്നിക്കുരു കുപ്പയിലിട്ടാലും മിന്നും.'

D‘പാലോടു ചേർന്ന വെള്ളവും പാലാകും.

Answer:

D. ‘പാലോടു ചേർന്ന വെള്ളവും പാലാകും.

Read Explanation:

  • "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം" എന്ന വരികൾ അർത്ഥമാക്കുന്നത്, നല്ല കൂട്ടുകെട്ടോ സഹവാസങ്ങളോ മോശം വസ്തുക്കളെയും നല്ലതാക്കി മാറ്റുമെന്നാണ്. മുല്ലപ്പൂവിന്റെ സുഗന്ധം കല്ലിനുപോലും ലഭിക്കും എന്നത്, ഒരു നല്ല സാഹചര്യത്തിന്റെയോ ബന്ധത്തിന്റെയോ സ്വാധീനം വ്യക്തമാക്കുന്നു.


Related Questions:

'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക
നഖശിഖാന്തം എന്ന ശൈലിയുടെ അർഥമെന്ത് ?
എച്ചിൽ തിന്നുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?
വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?