Challenger App

No.1 PSC Learning App

1M+ Downloads
മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ ഏത് വകുപ്പിലാണ് മുതിർന്ന പൗരന്മാർ വാർധക്യസഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത് എന്ന് അനുശാസിക്കുന്നത് ?

Aസെക്ഷൻ 4

Bസെക്ഷൻ 8

Cസെക്ഷൻ 6

Dസെക്ഷൻ 7

Answer:

A. സെക്ഷൻ 4

Read Explanation:

  • മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് 4 മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
  • മുതിർന്ന പൗരന്മാർ വാർധക്യസഹജമായ  അസുഖങ്ങളാൽ കഷ്ടപ്പെടുകയും തങ്ങളുടെ കാര്യങ്ങൾ സ്വന്തമായി നോക്കി നടത്താൻ കഴിയാതെ വരികയും ചെയ്യുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത്.
  • മക്കളില്ലാത്ത മുതിർന്ന പൗരന്മാർ ആണെങ്കിൽ അവരുടെ സ്വത്തുക്കൾ പാരമ്പര്യമായി ആർക്കാണോ വന്നുചേരുന്നത് അവരുടെ കടമയാണ് ഈ മുതിർന്ന പൗരന്മാരെ പരിപാലിക്കുക എന്നത്.
  • വൃദ്ധജനങ്ങളുടെ പരിപാലനത്തിൽ വീഴ്ച വരുത്തുന്ന പക്ഷം അനന്തരാവകാശികൾക്കെതിരെ നിയമ നടപടി ഉണ്ടായിരിക്കുന്നതാണ്.

Related Questions:

ഇന്ത്യൻ നിർമ്മിതമോ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ലേവറോ നിറമോ ചേർക്കുന്ന പ്രക്രിയ ഏതാണ് ?
പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ് എന്നിവയുടെ പരസ്യ നിരോധനം പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങളിൽ ഏതാണ് നല്ല അറിവുള്ള പൊതു സംവാദത്തിനു സംഭാവന നൽകുന്നത്

ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുസരിച്ച് 'ഉപഭോക്താവ്' എന്ന നിർവചനത്തിന് അർഹരല്ലാത്തത്?

  1. സാധനങ്ങൾ സൗജന്യമായി വാങ്ങുന്ന വ്യക്തി
  2. സേവനങ്ങൾ സൗജന്യമായി വാങ്ങുന്ന വ്യക്തി
  3. വാണിജ്യാവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്ന വ്യക്തി
    അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?