Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ബർദോളി എന്ന് അറിയപ്പെട്ട കേരളത്തിലെ സ്ഥലം ?

Aകോഴിക്കോട്

Bപയ്യാമ്പലം

Cപയ്യന്നൂര്

Dപിണറായി

Answer:

C. പയ്യന്നൂര്

Read Explanation:

  • 1930 മാർച്ച് 12-ാം തീയതി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ആരംഭിച്ച ഉപ്പുസത്യാഗ്രഹം കേരളത്തിലും അതിന്റെ ശക്തമായ പ്രത്യാഘാതങ്ങൾ ഉളവാക്കി.

  • കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ജാഥ ഏപ്രിൽ 13ന് കോഴിക്കോട്ടു നിന്ന് തിരിച്ച് ഏപ്രിൽ 21ന് പയ്യന്നൂരെത്തി.

  • ഏപ്രിൽ 23ന് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കി.

  • അതുപോലൊരു ജാഥ പാലക്കാട്ടുനിന്ന് ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കനായി പയ്യന്നൂരിൽ എത്തിച്ചേർന്നു.

  • പയ്യന്നൂരിൽ എത്തിച്ചേരുകയും ഉപ്പുനിയമങ്ങളെ ലംഘിക്കുകയും ചെയ്‌ത മറ്റു ജാഥകളിൽ ഒരെണ്ണം മുഹമ്മദ് അബ്ദുൽ റഹിമാനും, ഇ.മൊയ്‌തു മൗലവിയും നയിച്ചതായിരുന്നു. 

  • കേരളത്തിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രങ്ങൾ - കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ 

  • കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - മുഹമ്മദ് അബ്ദുൽ റഹ്മാൻ, പി.കൃഷ്ണപിള്ള

  • കേരളത്തിൽ (പയ്യന്നൂരിൽ) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ

  • രണ്ടാം ബർദോളി"എന്ന് അറിയപ്പെട്ട കേരളത്തിലെ സ്ഥലം - പയ്യന്നൂർ


Related Questions:

കേരളത്തിലെ ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം പയ്യന്നൂരിലെ ഉളിയത്ത് കടവ് ആയിരുന്നു.
  2. കേരളത്തിലെ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നതും ഉളിയത്ത് കടവിൽ തന്നെയാണ്
  3. 'രണ്ടാം ബർദോളി' എന്നറിയപ്പെടുന്നത് പയ്യന്നൂരാണ്.
    1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ടീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?
    ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
    ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം:
    കെപിസിസിയുടെ ആദ്യ പ്രസിഡൻറ് ആര്?