App Logo

No.1 PSC Learning App

1M+ Downloads
രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതിനെ --- എന്ന് വിളിക്കുന്നു.

Aവേഗത

Bത്വരണം

Cസ്ഥാനാന്തരം

Dശക്തി

Answer:

C. സ്ഥാനാന്തരം

Read Explanation:

സ്ഥാനാന്തരം (Displacement):

Screenshot 2024-11-19 at 4.44.14 PM.png
  • രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതാണ് സ്ഥാനാന്തരം (displacement).

  • സ്ഥാനാന്തരം ‘S’ എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.

  • ദൂരത്തിന്റെ യൂണിറ്റായ മീറ്റർ (m) തന്നെയാണ് സ്ഥാനാന്തരത്തിന്റെയും യൂണിറ്റ്.

  • ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ ആശ്രയിക്കുന്നില്ല.


Related Questions:

ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം:
സ്ഥാനാന്തരത്തിന്റെയും സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത്, ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് സന്തർഭത്തിലാണ് ?
മന്ദീകരണത്തിന്റെ യൂണിറ്റ് --- ആണ്.
നിശ്ചലാവസ്ഥയിൽ നിന്നു ചലനം ആരംഭിക്കുന്ന ഒരു വസ്തു 5 m/s ത്വരണത്തോടെ സഞ്ചരിക്കുന്നു എങ്കിൽ 3s കഴിയുമ്പോഴുള്ള വസ്തുവിന്റെ പ്രവേഗം എത്രയായിരിക്കും ?
ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.