App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിന് ആവശ്യമുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് കണ്ടെത്തി അതനുസരിച്ച് ഉത്പാദനം നിയന്ത്രിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?

Aസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Cമിശ്ര സമ്പദ്‌വ്യവസ്ഥ

Dഇവയൊന്നുമല്ല

Answer:

A. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Read Explanation:

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ (Socialist Economy)

  • ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമുഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ്‌ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ.
  • സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്.
  • പൊതു ഉടമസ്ഥത മാത്രം നിലകൊള്ളുന്ന, സ്വകാര്യ സ്വത്തവകാശവും ,പാരമ്പര്യ സ്വത്തവകാശവും നിലനിൽക്കാത്ത സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ സംരംഭകർക്ക്  പ്രസക്തിയില്ല.

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയിൽ സര്‍ക്കാര്‍ നിയ്യന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസുത്രണ വിഭാഗമാണ് ഇവ തീരുമാനിക്കുന്നത് :

  • എന്ത് ഉൽപാദിപ്പിക്കണം ?
  • എങ്ങനെ ഉൽപാദിപ്പിക്കണം ?
  • ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം?

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ് വ്യവസ്ഥ (Centrally Planned Economy) എന്ന പേരിലും അറിയപ്പെടുന്നു.

 


Related Questions:

What is economic development ?
In every Country or Society,It’s Economy can be classified as either:

മിശ്രസമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്?

 i) പൊതു മേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം 

What does “Capitalism” refer to?
വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ കുറവ് വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം. ഈ പ്രസ്‌താവന മുന്നോട്ടുവച്ചത് :