Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന വഴിയോരക്കച്ചവടക്കാരെയും ചെറുകിട സംരംഭകരെയും ശാക്തീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി

Aപ്രധാനമന്ത്രി മുദ്ര യോജന

Bപി.എം സ്വാനിധി പദ്ധതി

Cനാഷണൽ ഹെറാൾഡ് കേസ്

Dകിസാൻ സമ്മാൻ നിധി

Answer:

B. പി.എം സ്വാനിധി പദ്ധതി

Read Explanation:

• പദ്ധതി പ്രകാരം വായ്പയെടുക്കുന്ന കച്ചവടക്കാർക്ക് ഇനി മുതൽ പ്രത്യേക ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യും. • ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന ഈ കാർഡുകൾ റൂപേ (RuPay) പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത് • വായ്പാ പരിധിയും തിരിച്ചടവും നിലവിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ മൂന്ന് ഘട്ടങ്ങളിലായാണ് സ്വനിധി പദ്ധതിയിൽ വായ്പ നൽകുന്നത്. • ഇതിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടത്തിലെത്തുന്ന കച്ചവടക്കാർക്കാണ് ക്രെഡിറ്റ് കാർഡ് സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭിക്കുക. • കച്ചവടക്കാരന്റെ തിരിച്ചടവ് ശേഷി പരിശോധിച്ച ശേഷം 10,000 രൂപ മുതൽ 30,000 രൂപ വരെയാകും കാർഡിലെ ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിക്കുന്നത്. • കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവർക്ക് പലിശ ഇളവും സർക്കാർ വാഗ്ദാനം ചെയ്യുന്നു. • അഞ്ച് വർഷം വരെ ഉപയോഗിക്കാവുന്നതാണ് ഈ കാർഡ്


Related Questions:

അറബ് മാതൃകയിലുള്ള രാജ്യത്തെ ഏറ്റവും വലിയ സൂഖ്(മാർക്കറ്റ്) നിലവിൽ വരുന്നത്?
സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
2025 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി അർഹനായത്?

E-Governance നെ പറ്റി താഴെപറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
  2. ജനാധിപത്യത്തെ ശക്തി പെടുത്തുന്നു
  3. ഗവൺമെന്റ് ഓഫീസുകളിലെക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു
    താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?