രാമചരിതമാനസം എഴുതിയത് ഇവരിൽ ആരാണ് ?
Aജ്ഞാനേശ്വർ
Bകബീർദാസ്
Cതുളസീദാസ്
Dഭവഭൂതി
Answer:
C. തുളസീദാസ്
Read Explanation:
- ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ഭക്തകവിയായ തുളസീദാസ്.
- തത്വചിന്തകനും,കവിയുംപണ്ഡിതനുമായിരുന്ന തുളസീദാസിൻ്റെ കാലത്താണ് രാമഭക്തി ഉത്തരേന്ത്യയിൽ പ്രചരിച്ചത്.
- അനേകം കൃതികൾ എഴുതിയിട്ടുള്ള തുളസീദാസിൻ്റെ കൃതികളിൽ ഏറ്റവും ശ്രേഷ്ഠമായി രാമചരിതമാനസത്തിനെ കണക്കാക്കുന്നു.
- 'തുളസീദാസരാമായണം' എന്നും ഇത് അറിയപ്പെടുന്നു.
- രാമഭക്തനായ ഹനുമാനെ സ്തുതിച്ച് കൊണ്ടുള്ള തുളസീദാസിൻ്റെ ഹനുമാൻ ചാലീസയും വിശ്വപ്രസിദ്ധമാണ്.