Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?

Aഹോർമോണുകൾ

Bഎൻസൈമുകൾ

Cന്യൂക്ലിക് ആസിഡുകൾ

Dകാർബോഹൈഡ്രേറ്റ്

Answer:

A. ഹോർമോണുകൾ

Read Explanation:

  • ഹോർമോണുകൾ :

    • ജീവൽപ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രാസതന്മാത്രകളാണ് ഹോർമോണുകൾ.

    • ഇവയെ ഉൽപാദിപ്പിക്കുന്നത് വിവിധ എന്റോക്രൈൻ ഗ്ലാൻസ് (Endocrine glands).

    • ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

      കാർബോഹൈഡ്രേറ്റ്:

      • പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ ആണ് കാർബോഹൈഡ്രേറ്റ്.

    ന്യൂക്ലിക് ആസിഡുകൾ:

    • എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ആണ് ന്യൂക്ലിക് ആസിഡ്


Related Questions:

പ്രകാശസംശ്ലേഷണത്തിൽ പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം

  1. ഓക്സിജൻ പുറന്തള്ളുന്നു.
  2. ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സ‌ിജനും ആകുന്നു.
  3. സ്ട്രോമയിൽവെച്ച നടക്കുന്നു
  4. ഗ്രാനയിൽവച്ച് നടക്കുന്നു.

    താഴെ പറയുന്ന പ്രസ്താവനയിൽ ശരിയായവ തിരഞ്ഞെടുക്കുക

    1. പ്രകാശസംശ്ലേഷണം നടന്നതിന് ശേഷം സ്റ്റാർച് ഉണ്ടാക്കുന്നു
    2. സ്റ്റാർച്ചിനെ ചെറിയ തന്മാത്രയായ സുക്രോസ് ആക്കി മാറ്റുന്നു
    3. അന്നജത്തിൽ നിന്നാണ് സസ്യങ്ങളുടെ ജീവൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത്.
    4. കിഴങ്ങുകൾ,കരിമ്പ്,ഈന്തപ്പഴം എന്നിവയിലാണ് അന്നജം കാണുന്നത്
      കാൽഷ്യം , ഫോസ്ഫറസ് എന്നിവയുടെ ആകീകരണത്തിനു സഹായിക്കുന്ന ജീവകം ?
      ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ എന്ത് പറയുന്നു ?

      താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

      1. മെറ്റാബൊളിസത്തിനാവശ്യമായ മറ്റനവധി ഘടകങ്ങൾ വായുവിൽ നിന്നാണ് ലഭിക്കുന്നത്.
      2. മെറ്റാബോളിസത്തിനു ആവശ്യമായത് എൻസൈമുകളും ഹോർമോണുകളും മാത്രമാണ്
      3. മെറ്റാബോളിസം ഏക കോശ ജീവികളിലും ജന്തുജീവികളിലും സസ്യങ്ങളിലും ഒരേ രീതിയിൽ ആണ് നടക്കുന്നത്
      4. ജീവികളിൽ മെറ്റാബൊളിസത്തിന് ആവശ്യമായ ചില ഘടകങ്ങൾ കോശത്തിനുള്ളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.