App Logo

No.1 PSC Learning App

1M+ Downloads
ലോക എയ്‌ഡ്‌സ്‌ ദിനം എന്ന് ?

Aഡിസംബർ 5

Bഡിസംബർ 1

Cനവംബർ 14

Dജനുവരി 1

Answer:

B. ഡിസംബർ 1

Read Explanation:

എയ്‌ഡ്‌സ് 

  • അക്വേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome) എന്നതാണ് AlDS ന്റെ പൂർണ്ണരൂപം
  • HIV (Human Immunodeficiency Virus) ഹ്യുമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്‌ഡ്‌സ് 
  • ആർ.എൻ.എ (R.N.A) വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്

  • 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr. Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്
  • എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 എന്ന വൈറസിനെ 1985ൽ ഫ്രെഞ്ച് ഡോ. ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി 
  • എലിസ ടെസ്റ്റിലൂടെയും, വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റിലൂടെയുമാണ് എയ്ഡ്സ് രോഗനിർണയം നടത്തുന്നത്

രോഗം പകരുന്നത് :

  • എയിഡ്സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ
  • എച്ച്. ഐ. വി ബാധിതരുമായുള്ള  ലൈംഗികബന്ധങ്ങളിലൂടെ
  • എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ,
  • എച്ച്.ഐ.വി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് 
  • 1986 ൽ ചെന്നൈയിലാണ് ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
  • 1988 ൽ പത്തനംതിട്ട ജില്ലയിലാണ് കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
  • പാലക്കാട് ആണ് കേരളത്തിലെ ആദ്യ HIV/AlDS സാക്ഷരത ജില്ല

  • AIDS ബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യം -ദക്ഷിണ ആഫ്രിക്ക
  • AlDS ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്റെ പ്രതീകം - റെഡ് റിബൺ

  • ഡിസംബർ - 1 ലോക എയ്ഡ്സ് ദിനം
  • 1988 ഡിസംബർ 1 മുതലാണ് ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആച്ചരിക്കപ്പെടുന്നത്

  • നാഷണൽAIDS കൺട്രോൾ പ്രോഗ്രാം ആരംഭിച്ചത് - 1987
  • കേരള സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഉഷസ് എന്ന പദ്ധതി വഴിയാണ് കുട്ടികൾക്ക് എയിഡ്സ് പരിശോധനയും ചികിത്സയും സൗജന്യമായി നൽകുന്നത്

 


Related Questions:

ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?
എയ്‌ഡ്‌സ്‌ രോഗം ശരീരത്തെ ബാധിക്കുന്നതെങ്ങനെ ?

രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.എലിപ്പനി ഒരു വൈറസ് രോഗമാണ്

2.നിപ്പ ഒരു വൈറസ് രോഗമാണ്.

3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.

4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.

എലിപ്പനിയെപ്പറ്റി താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ തിരഞ്ഞെടുക്കുക:

1. എലികളുടേയും നായ്ക്കളുടേയും മറ്റുചില മൃഗങ്ങളുടേയും മൂത്രത്തിലൂടെ പുറത്തെത്തുന്ന ബാക്ടീരിയ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പത്തിലും നിലനില്‍ക്കും.

2.ഈ ബാക്ടീരിയകള്‍ മുറിവിലൂടെ രക്തത്തിലെത്തി ശരീരകലകളെ ബാധിക്കുന്നു.ഇങ്ങനെയാണ് എലിപ്പനി പകരുന്നത്

ക്ഷയരോഗത്തെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

  1. ക്ഷയം വായുവിലൂടെ പകരുന്ന രോഗമാണ്.
  2. ഇതൊരു വൈറസ് രോഗമാണ്.
  3. ഈ രോഗത്തിന് എതിരായ വാക്സിനാണ് ബി.സി.ജി.
  4. ഡോട്സ് ഈ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയാണ്.