ലോക ജലദിനം ആഘോഷിക്കുന്നത് :
Aജൂലൈ 12
Bഒക്ടോബർ 16
Cഡിസംബർ 10
Dമാർച്ച് 22
Answer:
D. മാർച്ച് 22
Read Explanation:
ലോക ജലദിനം
- എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നു.
- ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
- ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED)
- ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
സമീപവർഷങ്ങളിലെ ജലദിനാചരണ വിഷയങ്ങൾ :
- 2018 – Nature for Water
- 2019 – Leaving No One Behind
- 2020 – Water and Climate Change
- 2021 –Valuing Water
- 2022 –Groundwater, Making the Invisible Visible
NB:ഡോക്ടർ ബി.ആർ. അംബോദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നാണ് 'ദേശീയ ജലദിനമായി' ഇന്ത്യയിൽ ആചരിക്കുന്നത്.