Challenger App

No.1 PSC Learning App

1M+ Downloads
' വനപരിപാലനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രാഥമിക മേഖല

Bതൃതീയ മേഖല

Cദ്വിതീയ മേഖല

Dഇതൊന്നുമല്ല

Answer:

A. പ്രാഥമിക മേഖല

Read Explanation:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു

  • പ്രാഥമിക മേഖല (Primary Sector)
  • ദ്വിതീയ മേഖല (Secondary Sector)
  • തൃതീയ മേഖല (Tertiary Sector)

പ്രാഥമിക മേഖല (Primary Sector)

  • കാർഷിക മേഖലയും അതിനോടാനുബന്ധിച്ച പ്രവർത്തനങ്ങളും  പ്രാഥമിക മേഖലയിലാണ് ഉൾപ്പെടുന്നത്.
  • വികസ്വര രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രാഥമിക മേഖലയിലായിരിക്കും.
  • കൃഷി , മൽസ്യ ബന്ധനം , വനപരിപാലനം , കന്നുകാലി സമ്പത്ത് എന്നിവയെല്ലാം പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നു 
  • കൃഷിക്ക് പ്രാധാന്യം കുടുതൽ ഉളളത് കൊണ്ട് പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.
  • തൊഴിലിന്റെ സ്വഭാവം കാരണം, പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ റെഡ് കോളർ ജീവനക്കാർ എന്ന് വിളിക്കുന്നു.

പ്രാഥമിക മേഖലയുടെ ഉദാഹരണങ്ങൾ:

  • കൃഷി
  • വനപരിപാലനം
  • മത്സ്യബന്ധനം
  • കൽക്കരി ഖനനം
  • വജ്ര ഖനനം
  • എണ്ണ വേർതിരിച്ചെടുക്കൽ

 


Related Questions:

' വിദ്യാഭ്യാസം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഉൽപ്പാദന ഘടകങ്ങളിൽ മൂലധനത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ആണ് ?

1.മൂലധനം മനുഷ്യ നിർമ്മിതമാണ്

2.മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു .

3.മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു .

4.മൂലധനം ചലനാത്മകമാണ്

Which of the following are distinctive characteristics of the service sector compared to primary and secondary sectors?

  1. Production of intangible goods like advice, experience, and attention.

  2. Heavy reliance on human skill, interaction, and knowledge.

  3. Ability to be physically stored and transferred like tangible goods.

  4. Contribution to productivity and sustainability of other sectors.

'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പ്പെടുന്നു?
Which are the three main sector classifications of the Indian economy?