Challenger App

No.1 PSC Learning App

1M+ Downloads
വന്യജീവി സങ്കേതങ്ങൾ , നാഷണൽ പാർക്കുകൾ ,കമ്യുണിറ്റി റിസെർവുകൾ എന്നിവ ഏതു തരം ജീവജാല സംരക്ഷണ രീതി ആണ് ?

Aഇൻ സിറ്റു

Bഎക് സിറ്റു

Cനാച്ചുറൽ

DZ B F

Answer:

A. ഇൻ സിറ്റു

Read Explanation:

ഇൻ സിറ്റു കൺസർവേഷൻ

  • സസ്യങ്ങൾ, മൃഗങ്ങൾ തുടങ്ങി സംരക്ഷിക്കപ്പെടേണ്ട എല്ലാ ജീവി വിഭാഗങ്ങളെയും അതിന്റെ ആവാസവ്യവസ്ഥയ്ക്കുള്ളിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് ഇത്
  • നാഷണൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ,ബയോസ്ഫിയർ റിസർവുകൾ,കമ്മ്യൂണിറ്റി റിസർവുകൾ, കാവുകൾ എന്നിവ ഇൻ-സിറ്റു കൺസർവേഷന് ഉദാഹരണങ്ങളാണ്.

എക്സ്-സിറ്റു- കൺസർവേഷൻ

  • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി
  • സുവോളജിക്കൽ പാർക്കുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ,ജീൻ ബാങ്കുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

 


Related Questions:

ഇൻസിറ്റു കൺസർവേഷൻ (in-situ conservation) എന്നാൽ എന്താണ്?
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
ജീവ ലോകത്തിൻ്റെ പ്രധാന ഊർജ സ്രോതസ് ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ വിത്തുകൾ, ബീജങ്ങൾ മുതലായവ ശേഖരിക്കാനും ദീർഘ കാലത്തേക്കു സംരക്ഷിക്കാനുമുള്ള സംവിധാനങ്ങളുള്ള ഗവേഷണകേന്ദ്രങ്ങൾ അറിയപ്പെടുന്നത്?
മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ്?