App Logo

No.1 PSC Learning App

1M+ Downloads
വയോജനസൗഹൃദത്തിന് ഊന്നൽ നൽകി സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aഎൽഡർലൈൻ

Bസ്നേഹപൂർവ്വം

Cസൗഹൃദ

Dവയോമിത്രം

Answer:

A. എൽഡർലൈൻ

Read Explanation:

എൽഡർലൈൻ

  • വയോജന സൗഹൃദ നയത്തിനു ഊന്നല്‍ നല്‍കികൊണ്ട് സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി ആരംഭിച്ച ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആണിത്.

  • കേന്ദ്ര സര്‍ക്കാരിന്‍റെ ധനസഹായത്തോടെയാണ് എല്‍ഡര്‍ലൈന്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്.

  • മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും14567 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

  • മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന 2007-ലെ നിയമത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹായകമാകാന്‍ എല്‍ഡര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.

  • വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

  • മുതിർന്ന പൗരന്മാർ സ്വന്തം കുടുംബങ്ങളിൽനിന്നും സമൂഹത്തിൽനിന്നും നേരിടുന്ന ശാരീരിക,മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം, ലഭിക്കേണ്ട അവകാശങ്ങൾ, ആനുകൂല്യങ്ങൾ, വിവിധ ചികിത്സാ പദ്ധതികൾ തുടങ്ങിയവയെല്ലാം പദ്ധതിയിലൂടെ നടപ്പാക്കുന്നു


Related Questions:

നിർധനരായ കിടപ്പുരോഗികളായ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം രോഗപരിചരണവും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?

കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ആശാഭവനു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായി കഴിയുന്നവർക്കുള്ള സ്ഥാപനം.
  2. വയോജനങ്ങളെ പകൽ സമയങ്ങളിൽ പരിപാലിക്കുന്ന കേന്ദ്രം.
  3. വൃദ്ധരും അംഗപരിമിതരുമായ നിരാലംബരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം.
  4. വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രം.
    ആശുപത്രികളിലെ ലാബ് സംവിധാനത്തിൻ്റെ നവീകരണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പദ്ധതി ?
    കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?
    ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?