App Logo

No.1 PSC Learning App

1M+ Downloads
വളർച്ചയെയും വികാസത്തെയും സംബന്ധിച്ച താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

Aവളർച്ച ഗണപരമാണ് എന്നാൽ വികാസം ഗുണപരമാണ്

Bവളർച്ച ജീവിതകാലം മുഴുവനും സംഭവിക്കുന്ന ഒന്നല്ല. എന്നാൽ വികാസം ജീവിതപരന്ത്യം സംഭവിക്കുന്നു

Cവളർച്ച എപ്പോഴും വിശ്വാസത്തിലേക്ക് നയിക്കുന്നു

Dവളർച്ചയുടെ ഫലങ്ങൾ നേരിട്ടു നിരീക്ഷിക്കുവാനും അളക്കാനുമൊക്കെ സാധിക്കും.

Answer:

C. വളർച്ച എപ്പോഴും വിശ്വാസത്തിലേക്ക് നയിക്കുന്നു

Read Explanation:

വളർച്ച (Growth)

  • രൂപത്തിലും പിണ്ഡത്തിലും (Mass) ഉള്ള വർധനവിനെയാണ് വളർച്ച എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
  • കോശ വർധനവിൻറെ ഫലമായാണ് ഇതു സംഭവിക്കുന്നത്.
  • വളർച്ച പരിമാണികമണ് (Quantitative).
  • വളർച്ച ഒരു അനസ്യൂത  പ്രക്രിയയല്ല.
  • പരിപക്വനം (Maturation) സംഭവിക്കുന്നതോടെ വളർച്ച നിലയ്ക്കുന്നു.
  • വളർച്ച ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിക്കുന്നു.
  • വളർച്ചയുടെ ഫലങ്ങൾ നേരിട്ടു നിരീക്ഷിക്കുവാനും അളക്കാനുമൊക്കെ സാധിക്കും.

വികാസം (Development)

  • ഗുണത്തിലുള്ള വർധനവിനെയാണ് വികാസം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
  • വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ മാറ്റമാണ് വികാസം.
  • വികാസം ജനനം മുതൽ മരണം വരെ അനുസ്യൂതം നടക്കുന്നു.
  • പരിപക്വനത്തോടുകൂടി വികാസം  അവസാനിക്കുന്നില്ല.

Related Questions:

"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?
Who gave the theory of psychosocial development ?
സാന്മാർഗ്ഗിക വികസനം എന്തിനെ സൂചിപ്പിക്കുന്നു ?
മാനസിക സംഘർഷങ്ങളിൽ നിന്നും മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടി വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളെ വിളിക്കുന്ന പേരെന്ത് ?
ഭാഷയുടെ വികാസത്തിനായി മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് അഭിപ്രായപ്പെട്ടത് ?