App Logo

No.1 PSC Learning App

1M+ Downloads
വസ്തുവിൻറെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണിതമാണ് ----.

Aബലം (Force)

Bപ്രവർത്തി (Work)

Cശക്തി (Power)

Dആക്കം (Momentum)

Answer:

D. ആക്കം (Momentum)

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലന നിയമം:

     അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ്. ഇതാണ് ഒന്നാം ചലന നിയമം. 

 

 

നിശ്ചല ജഡത്വം:

        നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിൽത്തന്നെ തുടരുന്നതിനുള്ള പ്രവണതയെ, അഥവാ നിശ്ചലാവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള കഴിവില്ലായ്‌മയെ നിശ്ചല ജഡത്വം എന്നു പറയുന്നു.

ജഡത്വം:

         ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ, ചലനാവസ്ഥയ്ക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്‌മയെ ജഡത്വം എന്നു പറയുന്നു.

 

 

  • ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു. 

  • മാസ് കൂടുന്നതിനനുസരിച്ച് ജഡത്വം കൂടുന്നു.

 

ആക്കം:

  • ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് ആക്കം.

  • ഇത് അളക്കുന്നത് വസ്തുവിൻറെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണിതമായാണ്.

  • ആക്കം ഒരു സദിശ അളവാണ്. ഇതു പ്രവേഗത്തിന്റെ ദിശയിലാണ് അനുഭവപ്പെടുന്നത്. 

ആക്കം = മാസ് x പ്രവേഗം

 


Related Questions:

ആകാശ നിരീക്ഷണങ്ങളെക്കുറിച്ചുള്ള 'Starry messenger' സൂര്യകളങ്കങ്ങളെക്കുറിച്ചുള്ള 'Discourse on Floating Bodies', 'Letters on Sunspots' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചത്
ബലത്തിന്റെ യൂണിറ്റ് എന്താണ് ?
സന്തുലിത ബലങ്ങളുടെ ഫലം എന്താണ്?
പ്രവേഗമാറ്റത്തിന്റെ നിരക്ക്
ഒരേ പ്രവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറിനോ ബസ്സിനോ, ഏതിനായിരിക്കും ആക്കം കൂടുതൽ ? എന്തു കൊണ്ട് ?